
ജൂലൈ 22 ന് നെറ്റ് ഫ്ളിക്സിൽ റിലീസ് തയ്യാറായി നിൽക്കുന്ന ദി ഗ്രേമാൻ എന്ന ഹോളിവുഡ് ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈലർ ഇപ്പോൾ പുറത്തിറങ്ങി. കഴിഞ്ഞ ദിവസമാണ് ക്യാരക്ടർ പോസ്റ്റർ റിലീസ് ചെയ്തത്. അവ വളരെയധിക പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്രേക്ഷകർക്കായി ചിത്രത്തിന്റെ ട്രൈലർ പുറത്തുവിട്ടിട്ടുള്ളത്. നെറ്റ് ഫ്ലിക്സിന്റെ യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ട ഈ ട്രൈലർ വീഡിയോ മണിക്കൂറുകൾ പിന്നീടുമ്പോഴേക്കും നിരവധി കാഴ്ചക്കാരെയാണ് സ്വന്തമാക്കിയത്. റൂസ്സോ ബ്രദേഴ്സ് ഒരുക്കുന്ന ഈ ചിത്രം 2009 ൽ…

മലയാളി പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ സൂപ്പർ ഹിറ്റ് ചിത്രമാണ് ജനുവരി 21 ന് പുറത്തിറങ്ങിയ “ഹൃദയം “. പ്രണവ് മോഹൻലാൽ നായകനായി എത്തിയ ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചത് നടൻ വിനീത് ശ്രീനീവാസൻ ആണ്. ഈ ചിത്രത്തിൽ നായികമാരായി എത്തിയത് കല്യാണി പ്രിയദർശൻ , ദർശന രാജേന്ദൻ എന്നിവരായിരുന്നു. ഒരു യുവാവിന്റെ കോളേജ് കാലഘട്ടവും സൗഹൃദവും പ്രണയവും അതു കഴിഞ്ഞുള്ള ജീവിതവും എല്ലാമാണ് ഈ റൊമാന്റിക് ചിത്രം കാണിച്ചു തന്നത്. പതിനഞ്ചിൽ പരം ഗാനങ്ങൾ ആണ്…

മലയാള സിനിമയിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ സിജു വില്‍സണ്‍ നായകനായി എത്തിയ വരയന്‍ എന്ന ചിത്രം മെയ് 20 നാണ് തിയേറ്ററുകളില്‍ പ്രദർശനത്തിന് എത്തിയത്. കുടുംബ പ്രേക്ഷകർ ഏറ്റെടുത്ത ഈ ചിത്രം ഇപ്പോൾ മികച്ച വിജയത്തിലേക്കാണ് മുന്നേറുന്നത്. നവാഗതനായ ജിജോ ജോസഫ് ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് . ഈ ചിത്രം നമ്മളോട് പറയുന്നത് കലിപ്പക്കര എന്ന ഗുണ്ടകളുടെയും ക്രിമിനലുകളുടെയും കേന്ദ്രമായ സ്ഥലത്തേക്ക് ഒരു കപ്പുച്ചിന്‍ വൈദികന്‍ എത്തുന്നതും അദ്ദേഹം വരുന്നതോടെ പിന്നീട് ആ നാട്ടില്‍…

അനൂപ് ബന്ദ്രി സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ കന്നഡ ചിത്രമാണ് വിക്രാന്ത് റോണ. ഈച്ച എന്ന ചിത്രത്തിലൂടെ വില്ലൻ വേഷത്തെ അവതരിപ്പിച്ച് മലയാളി പ്രേക്ഷകർക്ക് സുപരിചിതനായ കിച്ച സുധീപ് ആണ് ചിത്രത്തിലെ നായകൻ. ഈ ചിത്രത്തിലെ ആദ്യ ഗാനം ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ് . രാരാരാക്കമ്മാ എന്ന വരികളോടെ ആരംഭിക്കുന്ന ഈ ഗാനത്തിന്റെ ലെറിക്കൽ വീഡിയോ ആണ് ഇപ്പോൾ റിലീസ് ചെയ്തിരിക്കുന്നത് . ലെറിക്കൽ വീഡിയോ ആണെങ്കിൽ പോലും ഗാനത്തിന്റെ ചില രംഗങ്ങൾ ഉൾപ്പെടുത്തിയാണ് ഈ വീഡിയോ…

രാജീവ് രവി സംവിധാനം ചെയ്ത് ആസിഫ് അലി , സണ്ണി വെയ്ൻ, ഷറഫുദീൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് കുറ്റവും ശിക്ഷയും. മെയ് 27 ന് തിയറ്ററുകളിൽ റിലീസിന് എത്താൻ ഒരുങ്ങുന്ന ഈ ചിത്രത്തിന്റെ ഒഫീഷ്യൽ ട്രൈയ്ലർ ഇപ്പോൾ റിലീസ് ചെയ്തിരിക്കുകയാണ്. വൺ ടു ത്രീ മ്യൂസിക്സ് എന്ന യൂടൂബ് ചാനലിലൂടെയാണ് ഈ വീഡിയോ പുറത്തു വിട്ടിരിക്കുന്നത് . ഒരു ഇൻവസ്റ്റിഗേഷൻ ത്രില്ലർ ചിത്രമാണ് കുറ്റവും ശിക്ഷയും എന്നത് ട്രൈലറിൻ നിന്ന് വ്യക്തമാണ്.…

പ്രശസ്ത സംവിധായകൻ സന്തോഷ് ശിവൻ , മലയാള സിനിമയിലെ ശ്രദ്ധേയ നായിക മഞ്ജു വാര്യരെ കേന്ദ്ര കഥാപാത്രമാക്കി ഒരുക്കിയ ഏറ്റവും പുതിയ ചിത്രമാണ് ജാക്ക് ആൻഡ് ജിൽ. സയൻസ് ഫിക്ഷനും ഫാന്റസിയും ഹാസ്യവും ആക്ഷനും എല്ലാം ഒരുപോലെ ചേർത്ത് ഒരുക്കിയ ഈ ചിത്രം മെയ് ഇരുപതിന് ആണ് ആഗോള റിലീസായി എത്തിയത്. ഈ ചിത്രത്തിന്റെ ടീസർ, ട്രൈലെർ എന്നിവ പ്രേക്ഷകർക്കിടയിൽ വലിയ രീതിയിൽ ശ്രദ്ധ നേടിയിരുന്നു. പക്ഷേ ചിത്രം നിരാശയാണ് പ്രേക്ഷകർക്ക് സമ്മാനിച്ചത്. ഈ ചിത്രത്തിലെ ഗാനങ്ങൾ…

സോഷ്യൽ മീഡിയയിൽ പ്രേക്ഷക ശ്രദ്ധ നേടി എലോൺ ചിത്രത്തിന്റെ ടീസർ . മലയാളത്തിന്റെ താര രാജാവ് നടൻ മോഹൻലാൽ നായകനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഷാജി കൈലാസ് ആണ്. മോഹൻലാലിന്റെ പിറന്നാൾ ദിനത്തിൽ തന്നെയാണ് ഈ ടീസർ പുറത്തുവിട്ടിരിക്കുന്നത് . 45 സെക്കന്റ് മാത്രം ദൈർഘ്യമുള്ള ഒരു ടീസറാണ് ഇപ്പോൾ പുറത്തുവിട്ടിട്ടുള്ളത്. വീഡിയോയിൽ മോഹൻലാലിനെ മാത്രമാണ് കാണാൻ സാധിക്കുന്നത്. “യഥാർത്ഥ നായകന്മാർ എല്ലായ്പ്പോഴും തനിച്ചാണ് ” എന്ന ഡയലോഗോടു കൂടിയാണ് ടീസർ ആരംഭിക്കുന്നത് .…

ശ്യാം മോഹൻ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് കൊച്ചാൾ . ജൂൺ പത്ത് മുതൽ തിയറ്ററുകളിൽ പ്രദർശനത്തിന് എത്തുന്ന ഈ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ കൂടി ഇപ്പോൾ പുറത്തുവിട്ടിരിക്കുകയാണ്. ഈ അടുത്താണ് ആദ്യ ടീസർ പുറത്തിറങ്ങിയത് . ഇന്ദ്രൻസ് , കൃഷ്ണ ശങ്കർ എന്നിവർ ഒന്നിച്ചെത്തിയ ആദ്യ ടീസർ വളരെയധികം പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു . നടൻ കൃഷ്ണശങ്കറാണ് ചിത്രത്തിൽ നായക വേഷം ചെയ്യുന്നത്. ചിത്രത്തിന്റെ പേരായ കൊച്ചാൾ എന്ന കഥാപാത്രമായി എത്തുന്നത് കൃഷ്ണശങ്കറാണ് .…

നടി നിഖില വിമൽ , യുവതാരങ്ങളായ മാത്യൂ തോമസ്, നസീലൻ കെ. ഗഫൂർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവഗതനായ അരുൺ ഡി ജോസ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് ജോ ആൻഡ് ജോ. മികച്ച ഒരു കോമഡി എന്റർടൈനറായ ഈ ചിത്രം മെയ് പതിമൂന്നിനാണ് റിലീസ് ചെയ്തത്. മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുന്ന ഈ ചിത്രത്തിലെ ഒരു ഗാനം ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടിരിക്കുന്നത്. ചിത്രത്തിലെ ആരാണ് അത് ആരാണ് അത് എന്ന ഗാനമാണ്…

ഏപ്രിൽ 14 ന് ലോകമൊട്ടാകെ പ്രദർശനത്തിന് എത്തിയ കന്നഡ ചിത്രമാണ് കെ ജി എഫ് ടു . പ്രശാന്ത് നീൽ സംവിധാനം ചെയ്ത് യാഷ് നായകനായി എത്തിയ ഈ ചിത്രം ബോക്സ് ഓഫീസിൽ ചരിത്ര നേട്ടം കുറിച്ചു. രണ്ട് ഭാഗങ്ങളിലായി ഒരുക്കിയ ഈ ചിത്രത്തിന്റെ ആദ്യ ഭാഗം റിലീസ് ചെയ്തത് 2018 ൽ ആണ്. യാഷിനെ കൂടാതെ സഞ്ജയ്ദത്ത്, രവീണ ടണ്ടൻ, ശ്രീനിധി ഷെട്ടി, പ്രകാശ് രാജ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ . കന്നഡ…