Author name: CINEMA PRANTHAN

ത്രസിപ്പിക്കുന്ന നൃത്തവുമായി ഡിംപിൾ ഹയാത്തിയും രവി തേജയും..ഖിലാഡിയിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം..

തെലുങ്ക് സൂപ്പർ സ്റ്റാറുകളിൽ ശ്രദ്ധേയനായ രവി തേജയെ നായകനാക്കി ഒരുക്കുന്ന പുത്തൻ ചിത്രമാണ് ഖിലാഡി. പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ എത്തി നിൽക്കുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്നത് രമേശ് വർമ്മ ആണ്. സത്യനാരായണ കൊനേരു, രമേശ് വർമ്മ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രം ഒരുങ്ങുന്നത് എ സ്റ്റുഡിയോയുടെ ബാനറിൽ ആണ്.

മീനാക്ഷി ചൗധരി, ഡിംപിൾ ഹയാത്തി എന്നിവരാണ് ഈ ചിത്രത്തിലെ നായികമാരായി എത്തുന്നത് . ഇപ്പോൾ ഈ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ലിറിക്കൽ വീഡിയോ പുറത്തുവിട്ടിരിക്കുകയാണ്.

ഈ ഗാനത്തിന്റെ ദൃശ്യങ്ങളും ഉൾപ്പെടുത്തി കൊണ്ടാണ് ഈ ലെറിക്കൽ വീഡിയോ എത്തിയിട്ടുള്ളത്. ഇപ്പോൾ പുറത്തിറങ്ങിയ ഈ ഗാനത്തിന്റെ ഹൈലൈറ്റ് ആയി മാറിയിരിക്കുന്നത് നായികാ ഡിംപിൾ ഹയാത്തിയുടെ ത്രസിപ്പിക്കുന്ന നൃത്തം തന്നെയാണ് . ഡിംപിളിനൊപ്പം രവി തേജയും ചുവടുകൾ വയ്ക്കുന്നുണ്ട്. ഫുൾ കിക്ക്‌ എന്ന വരികളോടെ ആരംഭിക്കുന്ന ഈ അടിപൊളി ഗാനത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ശ്രീമണി ആണ്.

പ്രശസ്ത സംഗീത സംവിധായകനായ ദേവി ശ്രീ പ്രസാദ് ഈണം നൽകിയ ഈ ഗാനം ആലപിച്ചിരിക്കുന്നത് സാഗർ, മമത ശർമ്മ എന്നിവർ ചേർന്നാണ്. വളരെ കളർഫുൾ ആയാണ് ഈ കിടിലൻ ഗാനം ഒരുക്കിയിരിക്കുന്നത്. ഈ ചിത്രത്തിന്റെ ദൃശ്യങ്ങൾ പകർത്തിയ ക്യാമറാമാൻ മലയാളിയായ സുജിത് വാസുദേവ്, ജെ കെ വിഷ്ണു എന്നിവരാണ്. ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് അമർ റെഡ്‌ഡി കുടുമുള്ള ആണ് . രവി തേജ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഒരു മാസ്സ് എന്ററൈനെർ ആയി ഒരുക്കിയിരിക്കുന്ന ഖിലാഡി . ഇപ്പോൾ പുറത്തു വന്നിട്ടുള്ള ലിറിക്കൽ വീഡിയോയിൽ ഈ ഗാനത്തിന്റെ മേക്കിങ് വീഡിയോയും ഉൾപ്പെടുത്തിയിട്ടുണ്ട്.

ത്രസിപ്പിക്കുന്ന നൃത്തവുമായി ഡിംപിൾ ഹയാത്തിയും രവി തേജയും..ഖിലാഡിയിലെ പുത്തൻ വീഡിയോ സോങ്ങ് കാണാം.. Read More »

51 വയസ്സായി.. ഈ കൊറോണ കാലത്ത് കല്യാണം കഴികാൻ ആഗ്രഹം തോന്നി..! ലക്ഷ്മി ഗോപാലസ്വാമി മനസ്സ് തുറക്കുന്നു..

അരയന്നങ്ങളുടെ വീട് എന്ന മമ്മൂട്ടി ചിത്രത്തിൽ അദ്ദേഹത്തിന്റെ നായികയായി സിനിമരംഗത്ത് അരങ്ങേറ്റ് കുറിച്ച താരമാണ് ലക്ഷ്മി ഗോപാലസ്വാമി. മലയാളി അല്ലാത്ത ലക്ഷ്മി പ്രേക്ഷക ശ്രദ്ധ നേടിയത് മലയാള ചിത്രങ്ങളിലുടെ ആണ്. മലയാളത്തിലെ താരരാജക്കന്മാരായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും കൂടെ ലക്ഷ്മി അഭിനയിച്ചിട്ടുണ്ട്. അമ്പത്തിയൊന്ന് വയസ്സ് പിന്നിട്ട താരം ഇതുവരേയും വിവാഹം കഴിച്ചട്ടില്ല. എന്നാൽ തന്റെ വിവാഹത്തെക്കുറിച്ച് ലക്ഷ്മി പറയുന്നത് “താൻ വിവാഹം കഴിക്കാതെ ഇരുന്നത് അല്ല , തനിക്ക് പറ്റിയ ആളെ ഇതുവരെ കണ്ടുമുട്ടിയില്ല ” എന്നതാണ്. 1970 ൽ ജനിച്ച ലക്ഷ്മി അഭിനേത്രി എന്നതിന് പുറമേ നല്ലൊരു നർത്തകി കൂടിയാണ്. വിവാഹ സ്വപ്‌നങ്ങൾ എന്നും തനിക്ക് കൂട്ടായി ഉണ്ടായി , എന്നാൽ വിവാഹ ഭാഗ്യം തനിക്ക് ലഭിച്ചില്ല എന്നും താരം പറയുന്നു.ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത് വിവാഹം കഴിക്കാൻ തനിക്ക് തോന്നി എന്നും അതിനുള്ള കാരണവും ആണ്. കോവിഡ് മഹാമാരി വന്നതോടെ കാലം തന്റെ തിരക്കുകൾ കുറഞ്ഞുവെന്നും, ജീവിതം കുറച്ച് പതുക്കെ ആയത് പോലെയും അനുഭവപ്പെട്ടു. ആ സന്ദർഭത്തിൽ തോന്നിപ്പോയി ഒരു കംപാനിയൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് . പ്രകൃതി നമുക്ക് വേണ്ടി എന്തോ ഒരുക്കി വെച്ചിട്ടുണ്ട് അതിലൂടെ നമ്മൾ ജീവിക്കണം. ഈ ജീവിതത്തിലും ഞാൻ സന്തോഷവതിയാണ്.

ഇപ്പോൾ ഒരു അഭിമുഖത്തിൽ താരം വെളിപ്പെടുത്തിയത് വിവാഹം കഴിക്കാൻ തനിക്ക് തോന്നി എന്നും അതിനുള്ള കാരണവും ആണ്. കോവിഡ് മഹാമാരി വന്നതോടെ കാലം തന്റെ തിരക്കുകൾ കുറഞ്ഞുവെന്നും, ജീവിതം കുറച്ച് പതുക്കെ ആയത് പോലെയും അനുഭവപ്പെട്ടു. ആ സന്ദർഭത്തിൽ തോന്നിപ്പോയി ഒരു കംപാനിയൻ ഉണ്ടായിരുന്നു എങ്കിൽ എന്ന് . പ്രകൃതി നമുക്ക് വേണ്ടി എന്തോ ഒരുക്കി വെച്ചിട്ടുണ്ട് അതിലൂടെ നമ്മൾ ജീവിക്കണം. ഈ ജീവിതത്തിലും ഞാൻ സന്തോഷവതിയാണ്.

ചിലർ തന്നോട് സ്നേഹത്തോടെ വിവാഹം കഴിക്കുന്നതിനെ കുറിച്ച് ചോദിക്കും. അപ്പോൾ ഒക്കെ ഞാൻ ചിന്തിക്കും ഇത് ഇത്ര വലിയ കാര്യമാണോ എന്ന് . വിവാഹം കഴിച്ചാലും ഇല്ലെങ്കിലും ജീവിതത്തിൽ ഒട്ടേറെ പ്രശ്നങ്ങൾ ഉണ്ടാകും. അത് നമ്മൾ സ്വയം നേരിടുകയും വേണം. ഒന്ന് മറ്റൊന്നിനേക്കാൾ മികച്ചതാണ് എന്ന് തോന്നുന്നില്ല. വിവാഹം എന്നാ കാര്യത്തിൽ തനിക്ക് യാതൊരു വിധ അലർജിയുമില്ല. പറ്റിയ ആൾ ഇതുവരെ ജീവിതത്തിലേക്ക് വന്നില്ല എന്ന് ലക്ഷ്മി പറയുന്നു. മാത്രമല്ല താൻ അയാൾക്ക് വേണ്ടി വെയ്റ്റ് ചെയ്യുകയാണെന്നും ലക്ഷ്മി കൂട്ടി ചേർത്തു.

അഭിനയത്തോടൊപ്പം തന്നെ ജീവിതത്തിൽ പല ലക്ഷ്യങ്ങളുമായി താൻ അലഞ്ഞപ്പോൾ തന്നോട് അതിയായ ഇഷ്ടവുമായി ഒരാൾ വരും എന്നായിരുന്നു. എന്നാൽ അങ്ങനെ ഒന്നും തന്റെ ജീവിതത്തിൽ സംഭവിച്ചില്ല. ഇതെല്ലാം ഒരു വിധിയായി കരുതുന്നു. വിവാഹം എന്നതിനോട് തനിക്ക് എതിര്‍പ്പില്ലെന്നും രൂപഭാവങ്ങളിലും കാഴ്ചപ്പാടുകളിലും അഭിരുചിയിലും എല്ലാം പരസ്പരം യോജിപ്പുള്ള ഒരു ആളായിരിക്കണം ജീവിത പങ്കാളിയെന്നുമുള്ളതാണ് തന്റെ സങ്കല്‍പ്പം എന്ന് ലക്ഷ്മി പറഞ്ഞു. ഇതെല്ലാം ഒത്തിണങ്ങിയ ഒരാളെ കണ്ടെത്താൻ സാധിച്ചാൽ ഏത് നിമിഷവും വിവാഹത്തിന് താൻ തയ്യാറാണെന്നും താരം തുറന്നു പറഞ്ഞു. ഇതുവരെയും അത്തരത്തിൽ പറ്റിയ ഒരാളെ കണ്ടില്ലേ എന്ന് ചോദിച്ചാല്‍ ? ചിലപ്പോള്‍ കണ്ടുമുട്ടിയിട്ടുണ്ടാകും എനിക്ക് തിരിച്ചറിയാന്‍ കഴിയാതെ പോയതായിരിക്കും. അല്ലെങ്കില്‍ ഇനിയാകും ജീവിതത്തിലേക്ക് അയാൾ വരാൻ പോകുന്നത് ലക്ഷ്മി ഗോപാലസ്വാമി പറഞ്ഞു. ” പ്രായം കൂടി പോയത് കൊണ്ട് വേഗം കല്യാണം കഴിക്കണം , പെട്ടെന്ന് തന്നെ കുട്ടികള്‍ വേണം, അത്തരത്തിലുള്ള ഐഡിയോളജിയില്‍ തനിക്ക് വിശ്വാസം ഇല്ല .


വിവാഹമെന്നത് ഓര്‍ഗാനിക്കായി സംഭവിക്കണം എന്ന് വിശ്വസിക്കുന്ന ഒരാളാണ് താൻ എന്നും താരം കൂട്ടിചേർത്തു. എനിക്ക് തോന്നണം ഈ ആളാണ് എന്റെ ജീവിതപങ്കാളിയെന്ന് . ഒറ്റപ്പെട്ട് ജീവിക്കുന്നത് ബുദ്ധിമുട്ടുള്ള ഒരു കാര്യമല്ല . എന്റെ സുഹൃത്തുക്കളിൽ ഒരുപാട് പേർ അത്തരത്തിൽ ഒറ്റയ്ക്ക് ജീവിക്കുന്നുണ്ട്. കല്യാണം കഴിക്കാതെ ഒറ്റപ്പെട്ടവരും അല്ലെങ്കിൽ മക്കൾ ഉപേക്ഷിച്ചു ഒറ്റപ്പെട്ടവരും ഉണ്ട് അതുകൊണ്ടു അതിൽ എനിക്ക് ആശങ്കയില്ല” . കുട്ടികൾ വലുതാകുമ്പോഴാണ് വര്‍ഷങ്ങളുടെ വേഗം തിരിച്ചറിയുന്നത്. താരം ഇക്കാര്യം ചിന്തിച്ചത് ദുല്‍ഖര്‍ സല്‍മാനൊപ്പം സല്യൂട്ട് എന്ന ചിത്രത്തില്‍ അഭിനയിക്കാന്‍ എത്തിയപ്പോഴാണ്. മമ്മൂട്ടിയുടെ നായികയായി അരയന്നങ്ങളുടെ വീട് എന്ന ചിത്രത്തിൽ ഇരുപത് വര്‍ഷം മുന്‍പാണ് ലക്ഷ്മി അഭിനയിക്കുന്നത്. അന്ന് കണ്ട ദുല്‍ഖര്‍ ഇതാ വലിയ ചെക്കനായി തന്റെ മുന്നില്‍ നില്‍ക്കുന്നു. സോഷ്യല്‍ മീഡിയയില്‍ ദുല്‍ഖറിനൊപ്പമുള്ള ഫോട്ടോ പോസ്റ്റ് ചെയ്ത് കൊണ്ട് നടി പറഞ്ഞത് ഇങ്ങനെയായിരുന്നു.

51 വയസ്സായി.. ഈ കൊറോണ കാലത്ത് കല്യാണം കഴികാൻ ആഗ്രഹം തോന്നി..! ലക്ഷ്മി ഗോപാലസ്വാമി മനസ്സ് തുറക്കുന്നു.. Read More »

ഉപ്പും മുളകിലെ അശ്വതി നായർ നായികയായി എത്തിയ ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി..! ശ്രദ്ധ നേടിയ ഹ്രസ്വ ചിത്രം കാണാം..

മലയാളി പ്രേക്ഷകർക്കിടയിൽ തരംഗമായി മറ്റൊരു യൂട്യൂബ് ഹൃസ്വ ചിത്രം കൂടി . ഈ കഴിഞ്ഞ ജനുവരി ഇരുപത്തിയേഴിനു യൂട്യൂബിൽ റിലീസ് ചെയ്ത ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി എന്ന ഹ്രസ്വ ചിത്രമാണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്. ആറു ലക്ഷത്തിലധികം കാഴ്ചക്കാരെയാണ് ഇതിനോടകം ഈ ഹൃസ്വ ചിത്രം നേടിയെടുത്തത്. ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് ആഷിക അശോകൻ, അശ്വതി നായർ, മക്ബൂൽ സൽമാൻ, സന്ജ സോമനാഥ്, സാനിഫ്, കെ ജയകൃഷ്ണൻ, ആൻസു മരിയ എന്നിവരാണ് . ഈ ഹൃസ്വ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് മിഥുൻ ബോസ് ആണ്. ഇതിന്റെ കഥ രചിച്ചിരിക്കുന്നത് വിബിൻ വിശ്വനാഥ് ആണ് . ഈ ചിത്രം നിർമ്മിച്ചത് ഷാജൻ ജോസ് ആണ്.

റിയാസ് ശരീഫ് ആണ് ചിത്രത്തിന്റെ ക്യാമറമാൻ . അരുൺ രാജ് ആണ് ഈ ചിത്രത്തിന് സംഗീതം നൽകിയിരിക്കുന്നത് . എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് സനൽ രാജ് ആണ് . ഗാന രചന സന്ദീപ് സുധ ആണ്. അർജുൻ ഉണ്ണികൃഷ്ണൻ ആണ് ആലാപനം. വൈകാരികമായ ഒട്ടേറെ രംഗങ്ങൾകൊണ്ട് സമൃദ്ധമാണ് ഒരു ത്രികോണ പ്രണയ കഥ പറയുന്ന ഈ ഹ്രസ്വ ചിത്രം .

പ്രണയത്തിന്റെ സന്തോഷ നിമിഷങ്ങളും വേർപിരിയലിന്റെ വിങ്ങലും പ്രണയിച്ച ആൾ മരണപ്പെടുന്നതിന്റെ വേദനയുമെല്ലാം അതി മനോഹരമായി സംവിധായകൻ ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നുണ്ട്. സാങ്കേതിക പൂർണ്ണതയോടെ വ്യത്യസ്തമായ ഒരു കഥയ്ക്ക് മികച്ച രീതിയിൽ ദൃശ്യ ഭാഷ ഒരുക്കാൻ സംവിധായകന് ഈ ചിത്രത്തിൽ സാധിച്ചിട്ടുണ്ട്. ഈ ഹൃസ്വ ചിത്രം എസ് ജെ വിഷ്വൽ മീഡിയ എന്ന യൂട്യൂബ് ചാനലിലൂടെയാണ് പുറത്തു വിട്ടിട്ടുള്ളത്.

ഉപ്പും മുളകിലെ അശ്വതി നായർ നായികയായി എത്തിയ ട്രയാംഗിൾ- എ ഫ്‌ളവർ സ്റ്റോറി..! ശ്രദ്ധ നേടിയ ഹ്രസ്വ ചിത്രം കാണാം.. Read More »

ദാമ്പത്യം തകർന്ന മലയാളത്തിലെ പ്രശസ്ത താരങ്ങൾ.. വീഡിയോ കാണാം..

താര വിവാഹങ്ങൾ ഏറെ കൊട്ടിഘോഷിക്കപ്പെടുന്നവയാണ്. എന്നാൽ അതിൽ പല ദാമ്പത്യത്തിനും അധികം ആയുസ്സ് ഉണ്ടാകുകയില്ല. പരസ്പരം മനസ്സിലാക്കാൻ കഴിയാത്തതാണ് ഏതൊരു ദാമ്പത്യ തകർച്ചയുടേയും പ്രധാന കാരണം. അത്തരത്തിൽ ദാമ്പത്യ ജീവിതം തകർന്നു പോയ പത്ത് സിനിമാ താരങ്ങൾ .

ജഗതി ശ്രീകുമാർ – മല്ലിക ആയിരത്തി അഞ്ഞൂറോളം മലയാള ചിത്രങ്ങളിൽ അഭിനയിച്ച ഹാസ്യ സാമ്രാട്ട് എന്നറിയപ്പെടുന്ന നടനാണ് ജഗതി ശ്രീകുമാർ . 1974 മുതൽ മലയാള സിനിമാലോകത്ത് നടിയായും സഹ നടിയായും തിളങ്ങിയ താരമാണ് മല്ലിക. ഒരേ കാലഘട്ടങ്ങളിൽ ശോഭിച്ച ഇവർ അക്കാലത്തെ ഒട്ടേറെ ചിത്രങ്ങളിൽ ഒന്നിച്ച് അഭിനയിച്ചിരുന്നു. പരസ്പരം പ്രണയത്തിലായ ഇരുവരും 1976 ൽ വിവാഹിതരായി. എന്നാൽ മൂന്ന് വർഷം മാത്രമേ ഈ ദാമ്പത്യ ജീവിതം നില നിന്നുള്ളു. അങ്ങനെ 1979 ൽ ഇവർ വേർപിരിഞ്ഞു. തുടർന്ന് ഇരുവരും മറ്റൊരു ജീവിത പങ്കാളിയെ കണ്ടെത്തുകയും ചെയ്തു.

ശ്രീനാഥ് – ശാന്തി കൃഷ്ണ 1978 ൽ അഭിനയ ജീവിതം ആരംഭിച്ച നടനാണ് ശ്രീനാഥ് . നടനായും സഹ നടനായും താരം സിനിമകളിൽ ശ്രദ്ധിക്കപ്പെട്ടു. 1980 കളിൽ മലയാളം, തമിഴ് ചിത്രങ്ങളിൽ സജീവമായ നടിയായിരുന്നു ശാന്തികൃഷ്ണ . ഇരുവരും അഭിനയ രംഗത്ത് ശോഭിച്ച് നിന്ന സമയത്തായിരുന്നു പ്രണയവും വിവാഹവും. 1984 ൽ ഇവർ വിവാഹിതരായി. പിന്നീട് ശാന്തി കൃഷ്ണ അഞ്ച് വർഷത്തോളം അഭിനയ ജീവിതത്തിൽ നിന്ന് മാറി നിന്നു. വ്യക്തിപരമായ കാരണങ്ങളാൽ ഇരുവരും 1995 ൽ വേർപിരിഞ്ഞു. പിന്നീട് 1999 ൽ ഇരുവരും വെറെ വിവാഹം കഴിച്ചു . 2010 ൽ ശ്രീനാഥ് മരണപ്പെട്ടു. ഒരു സ്വകാര്യ ലോഡ്ജിൽ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

രഘുവരൻ – രോഹിണി തമിഴ്, തെലുങ്കു , മലയാളം, ഹിന്ദി സിനിമകളിൽ അവിസ്മരണീയ വേഷങ്ങൾ ചെയ്ത് ശ്രദ്ധേയനായ നടനാണ് രഘുവരൻ. നായകന് മുകളിൽ നിൽക്കുന്ന വില്ലൻ എന്നാണ് അദ്ദേഹത്തെ പലരും വിശേഷിപ്പിച്ചത്. മലയാളം ഉൾപ്പെടെ ഒട്ടുമിക്ക ദക്ഷിണേന്ത്യൻ ഭാഷകളിലും വ്യക്തിമുദ്ര പതിപ്പിച്ച നടിയാണ് രോഹിണി. 1996 ൽ ആണ് ഇരുവരും വിവാഹിതരാകുന്നത്. എന്നാൽ എട്ട് വർഷം മാത്രമേ ആ ദാമ്പത്യ ജീവിതം നില നിന്നുള്ളു. 2004 ൽ ഇവർ വിവാഹമോചിതരായി. ഇവരുടെ ഏക മകനാണ് ഋഷി. രഘുവരൻ 2008 ൽ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു.

അനിൽകുമാർ – കൽപ്പന 1989 മുതൽ മലയാള സിനിമയിൽ സജീവമായി തുടരുന്ന സംവിധായകൻ ആണ് അനിൽകുമാർ. ഹാസ്യ കഥാപാത്രങ്ങളിലൂടെ പ്രേക്ഷക ശ്രദ്ധ നേടി മുന്നൂറോളം ചിത്രങ്ങളിൽ അഭിനയിച്ച താരമാണ് നടി കൽപ്പന. 1998 ൽ ആണ് അനിൽ കുമാർ കൽപ്പനയെ വിവാഹം ചെയ്യുന്നത്. 2012 ൽ ഇവർ വിവാഹ മോചിതരായി. ഇവരുടെ ഏക മകളാണ് ശ്രീമയി. 2016 ൽ ഹൃദയാഘാതത്തെ തുടർന്ന് കൽപന മരണപ്പെട്ടു.

ദാമ്പത്യം തകർന്ന മലയാളത്തിലെ പ്രശസ്ത താരങ്ങൾ.. വീഡിയോ കാണാം.. Read More »

ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ആദ്യ ചിത്രം “മഹാൻ “..! ടീസർ കാണാം..

തമിഴ് നായക നിരയിലെ ശ്രദ്ധേയനായ സൂപ്പർ താരം ചിയാൻ വിക്രം പ്രധാന വേഷത്തിൽ എത്തുന്ന പുത്തൻ ചിത്രമാണ് മഹാൻ. ഈ ചിത്രം സംവിധാനം ചെയ്യുന്നത് കാർത്തിക് സുബ്ബരാജ് ആണ്. ഒറ്റിറ്റി പ്ലാറ്റ് ഫോമായ ആമസോൺ പ്രൈമിലൂടെ ആണ് ഈ ചിത്രം റിലീസ് ചെയ്യുന്നത്. ഫെബ്രുവരി പത്തിന് പ്രദർശനത്തിന് എത്താൻ പോകുന്ന ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇപ്പോൾ പുറത്തുവിട്ടു. പ്രക്ഷകർക്ക് മുന്നിലേക്ക് പ്രദർശിപ്പിച്ചിരിക്കുന്നത് മാസ്സ് ലുക്കിൽ നിറഞ്ഞാടുന്ന ചിയാൻ വിക്രമിന്റെ ടീസർ ആണ് . ഈ ചിത്രത്തിൽ താരം എത്തുന്നത് ഗാന്ധി മഹാൻ എന്ന കഥാപാത്രമായി ആണ് .

താരത്തോടൊപ്പം മകൻ ധ്രുവ് വിക്രമും ഈ ചിത്രത്തിൽ വേഷമിടുന്നുണ്ട്. ഈ ചിത്രത്തിൽ ഇരുവരും അച്ഛനും മകനും തന്നെ ആയാണ് അഭിനയിച്ചിരിക്കുന്നത്. അച്ഛനും മകനും ആദ്യമായി ഒന്നിക്കുന്ന ഈ ചിത്രം, ചിയാൻ വിക്രത്തിന്റെ അഭിനയ ജീവിതത്തിലെ അറുപതാമത്തെ ചിത്രമാണെന്ന പ്രത്യേകതയും ഉണ്ട്. ചിത്രത്തിലെ വിക്രം – ധ്രുവ് വിക്രം ടീമിന്റെ ലുക്ക് സോഷ്യ മീഡിയയിൽ വൈറലായിരുന്നു.

ഈ ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സൂപ്പർ ഹിറ്റ് സംഗീത സംവിധായകനായ സന്തോഷ് നാരായണൻ ആണ് . സിമ്രൻ, മുത്തു കുമാർ, വാണി ഭോജൻ, സനന്ത് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നു. എസ് എസ് ലളിത് കുമാർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത് . ശ്രേയസ് കൃഷ്ണ ആണ് ചിത്രത്തിന്റെ ക്യാമറമാൻ. വിവേക് ഹർഷൻ ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. ചിയാൻ വിക്രമിന്റെ വരാനിരിക്കുന്ന ചിത്രങ്ങളാണ് കോബ്ര, ധ്രുവ നചത്രം, പൊന്നിയിൻ സെൽവൻ എന്നിവ. ജഗമേ തന്തിരം എന്ന കാർത്തിക് സുബ്ബരാജിന്റെ തൊട്ടു മുൻപത്തെ ചിത്രവും ഒറ്റിറ്റിയിലൂടെയാണ് പുറത്തുവിട്ടത്.

ചിയാൻ വിക്രമും മകൻ ധ്രുവ് വിക്രമും ഒന്നിക്കുന്ന ആദ്യ ചിത്രം “മഹാൻ “..! ടീസർ കാണാം.. Read More »

അട്ടപ്പാടി മധു കൊലക്കേസ് ആസ്പദമാക്കി ഒരുക്കുന്ന സിനിമ ആദിവാസി..! ടീസർ കാണാം..

കേരളത്തിൽ വലിയ വിവാദം സൃഷ്ടിച്ച കോടതിയിൽ ഇപ്പോഴും കേസ് നിൽക്കുന്ന സംഭവമാണ് അട്ടപ്പാടി മധു കൊലക്കേസ് . ഭക്ഷണം മോഷ്ടിച്ചെന്ന് ആരോപിച്ച് അട്ടപ്പാടി സ്വദേശിയായ മധു എന്ന യുവാവിനെ ആൾക്കൂട്ടം മർദിച്ചു കൊലപ്പെടുത്തി. സമൂഹ മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവം അട്ടപ്പാടിയിൽ ഉണ്ടായത് ഏകദേശം നാലു വർഷത്തോളം മുൻപാണ്. ഇപ്പോഴിതാ ഈ സംഭവത്തെ ആസ്പദമാക്കി ഒരു സിനിമ ഒരുങ്ങുകയാണ്. വിശപ്പ് പ്രമേയമായി മുടുക ഗോത്ര ഭാഷയിൽ, ആദിവാസി ( ദി ബ്ലാക്ക് ഡെത്ത് ) എന്ന പേരിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ആദ്യ ടീസർ ഇന്ന് പുറത്തുവിട്ടു.

ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് വിജീഷ് മണി ആണ്. പ്രശസ്ത മലയാള നടനായ അപ്പാനി ശരത് ആണ് ചിത്രത്തിൽ മധു എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത് ഏരീസ് ഗ്രൂപ്പിന്റെ ബാനറിൽ കവിയും ഹോളിവുഡ് സംവിധായകനുമായ ഡോ. സോഹൻ റോയ് ആണ് . വിശപ്പും, വർണ്ണ വിവേചനവും, പരിസ്ഥിതി പ്രശ്നങ്ങളും, കാലാവസ്ഥ വ്യതിയാനവും ആണ് ഈ ചിത്രത്തിന്റെ ഇതിവൃത്തമാകുന്നത്. അനശ്വര ചാരിറ്റബിൾ ട്രസ്റ്റാണ് ഈ ചിത്രത്തിന്റെ പ്രൊഡക്ഷൻ ഹൗസ് . പി മുരുഗേശ്വരൻ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. ബി ലെനിനാണ് എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത്. എം. തങ്കരാജ് ആണ് സംഭാഷണങ്ങൾ ഒരുക്കിയിട്ടുള്ളത്.

സോഹൻ റോയ് , മധുവിന്റെ മരണത്തെ ആസ്പദമാക്കി യാത്രാമൊഴി എന്ന പേരിൽ എഴുതിയ കവിത വൈറൽ ആയി മാറിയിരുന്നു. ഈ ചിത്രം ഒരുക്കാൻ അദ്ദേഹത്തിന് പ്രചോദനമായതും അതു തന്നെയാണ്. ഓസ്കാർ ചുരുക്കപ്പട്ടികയിൽ ഇടം നേടുകയും ഒപ്പം പാരീസ് ഫിലിം ഫെസ്റ്റിവലിൽ മികച്ച ചിത്രം ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പുരസ്കാരങ്ങൾ നേടിയെടുക്കുകയും ചെയ്ത മ് മ് മ് ( സൗണ്ട് ഓഫ് പെയിൻ) എന്ന സിനിമയ്ക്ക് ശേഷം സോഹൻ റോയ്,വിജീഷ് മണി എന്നിവർ ഒന്നിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ആദിവാസി എന്ന ചിത്രത്തിനുണ്ട്.

അട്ടപ്പാടി മധു കൊലക്കേസ് ആസ്പദമാക്കി ഒരുക്കുന്ന സിനിമ ആദിവാസി..! ടീസർ കാണാം.. Read More »

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന “അർച്ചന 31 നോട്ട് ഔട്ട് “.. രമേശ് പിഷാരടി പാടിയ ഗാനം… കാണാം..

മലയാളത്തിലെ യുവ താര സുന്ദരി നടി ഐശ്വര്യ ലക്ഷ്മി പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് അർച്ചന 31 നോട്ട് ഔട്ട്. ഇപ്പോഴിതാ ഈ ചിത്രത്തിലെ ആദ്യത്തെ ഒഫീഷ്യൽ വീഡിയോ ഗാനം റിലീസ് ചെയ്തിരിക്കുകയാണ്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മമ്മൂട്ടി തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ഈ വീഡിയോ ഗാനം പുറത്തുവിട്ടിട്ടുള്ളത്. മാത്തൻ, ജെയിംസ് പോൾ എന്നിവരാണ് ഈ ഗാനത്തിന്റെ വരികൾ രചിച്ചിരിക്കുന്നത്. മാത്തൻ തന്നെ സംഗീതം പകർന്ന ഈ ഗാനം പ്രശസ്‌ത നടനും സംവിധായകനുമായ രമേശ് പിഷാരടിയാണ് ആലപിച്ചിരിക്കുന്നത്.

മനസുനോ എന്നാരംഭിക്കുന്ന ഈ ഗാനം സൈന മ്യൂസിക് യൂട്യൂബ് ചാനലിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്. ഫെബ്രുവരി ആദ്യത്തിൽ തന്നെ അർച്ചന 31 നോട്ട് ഔട്ട് എന്ന ഈ ചിത്രം പ്രദർശനത്തിനെത്തിക്കും. നവാഗതനായ അഖില്‍ അനില്‍കുമാര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. അജയ് വിജയന്‍, വിവേക് ചന്ദ്രന്‍, ഒപ്പം സംവിധായകൻ അഖില്‍ അനില്‍കുമാറും ചേര്‍ന്നാണ് ഈ ചിത്രം രചിച്ചിരിക്കുന്നത്.

ദേവിക പ്‌ളസ് ടു ബയോളജി, അവിട്ടം എന്നീ ഷോര്‍ട്ട് ഫിലിമുകള്‍ സംവിധാനം ചെയ്തു പ്രേക്ഷക ശ്രദ്ധ നേടിയ സംവിധായകനാണ് അഖില്‍ അനില്‍കുമാര്‍. മാര്‍ട്ടിന്‍ പ്രക്കാട്ട് ഫിലിംസിന്റെ ബാനറില്‍ മാര്‍ട്ടിന്‍ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത് നായര്‍ എന്നിവരാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ജോയൽ ജോജി ആണ് ചിത്രത്തിന്റെ കാമറമാൻ. എഡിറ്റിംഗ് നിർവഹിച്ചിരിക്കുന്നത് മുഹ്‌സിൻ പി എം ആണ് .

ചിത്രത്തിൽ ഇന്ദ്രൻസ്, രമേശ് പിഷാരടി, സുനിൽ സുഗത, അഞ്ചു ജോസെഫ്, ലുക്മാൻ അവറാൻ, രാജേഷ് മാധവൻ, ഹകീം ഷാജഹാൻ, അസീസ് നെടുമങ്ങാട്, അഞ്ജന അപ്പുകുട്ടൻ, രഞ്ജിത് ശേഖർ നായർ, ശ്രുതി സുരേഷ്, മീനരാജ് പള്ളുരുത്തി, പുളിയനം പൗലോസ്, എസ് സുബ്രമണ്യം, ബാബുരാജ്, ആലീസ്, എസ് കെ മിനി, രമ്യ സുരേഷ്, ജെയിംസ് വർഗീസ്, ദിലീപ് മോഹൻ, വിനോദ് തോമസ്, അർച്ചന അനിൽകുമാർ, സ്നേഹ റെജി, തങ്കം മോഹൻ, ജോയ് പയ്യപ്പിള്ളി, ആർച്ച, ആരവ്, മനു പ്രസാദ്, സന്തോഷ് റാം, ഭാനുമതി, സുനിൽ മേലേപ്പുറം, പൊന്നു കുളപ്പുള്ളി, രമേശ് ബാബു, നയന , അഖിൽ പ്ലാക്കാട്ട്, താര, ബെൽവിൻ, വിനീത് വാസുദേവൻ, ആതിര പാലക്കാടു, ജയമോഹൻ, ഉദയകുമാർ രാജേന്ദ്രൻ, രഘുനാഥ്, ദീപക് സെൽവരാജ്, സരൺ പണിക്കർ, എന്നിവരും അണിനിരക്കുന്നു.

ഐശ്വര്യ ലക്ഷ്മി നായികയായി എത്തുന്ന “അർച്ചന 31 നോട്ട് ഔട്ട് “.. രമേശ് പിഷാരടി പാടിയ ഗാനം… കാണാം.. Read More »

അതിസുന്ദരിയായി നിരഞ്ജന അനൂപ്.. ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം..

മലയാളത്തിലെ യുവതാര സുന്ദരിമാരിൽ ശ്രദ്ധേയയാണ് നടി നിരഞ്ജന അനൂപ്. രഞ്ജിത്ത് സംവിധാനം ചെയ്ത ലോഹം എന്ന മോഹൻലാൽ ചിത്രത്തിലൂടെയാണ് താരം മലയാള സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. പിന്നീട് ഒട്ടേറെ അവസരങ്ങൾ ഈ താര സുന്ദരിയെ തേടിയെത്തി. കെയർ ഓഫ് സൈറ ബാനു, ഗൂഢാലോചന, പുത്തൻ പണം, ബി.ടെക്, ഇര , കല വിപ്ലവം പ്രണയം, ലളിതം സുന്ദരം എന്നി ചിത്രങ്ങളുടെ ഭാഗമാകുവാൻ താരത്തിന് സാധിച്ചു.

കിംഗ് ഫിഷ്, ബെർമുഡ, ദി സീക്രെട്ട് ഓഫ് വുമൺ എന്നിവയാണ് താരത്തിന്റെ പുത്തൻ ചിത്രങ്ങൾ. അഭിനേത്രിയായ താരം നല്ലൊരു നർത്തകി കൂടിയാണ് . ചെറുപ്പം മുതലേ താരം നൃത്തം അഭ്യസിക്കുന്നുണ്ട്.
മറ്റു താരങ്ങളെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്‌ നിരഞ്ജനയും . തന്റെ ഫോട്ടോസും വീഡിയോകളും താരം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ശ്രദ്ധ നേടുന്നത് താരം പങ്കു വച്ച പുത്തൻ ചിത്രങ്ങളാണ്.

സൂര്യ രശ്മികളിൽ ശോഭിച്ച് നിൽക്കുന്ന താരത്തിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. അതി സുന്ദരിയായി സ്റ്റെലിഷ് ലുക്കിൽ മുഖത്ത് നല്ലൊരു പുഞ്ചിരിയുമായാണ് താരം ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. ഒട്ടേറെ ആരാധകരാണ് ചിത്രത്തിന് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുള്ളത്.

അതിസുന്ദരിയായി നിരഞ്ജന അനൂപ്.. ഇൻസ്റ്റയിൽ ചിത്രങ്ങൾ പങ്കുവച്ച് താരം.. Read More »

ഇനി അവര് എന്ത് വിച്ചറിച്ചാലും എനിക്കൊരു മൈ.. മാങ്ങ തൊലിയുമില്ല… ഗംഭീര അഭിനയവുമായി രജീഷ വിജയൻ.! ഫ്രീഡം ഫൈറ്റർ ട്രൈലർ…

മലയാളികളുടെ പ്രിയ നടൻ ജോജു ജോർജ് നായകനാവുന്ന പുതിയ ചിത്രമാണ് ഫ്രീഡം ഫൈറ്റ് . ഈ ചിത്രവും ഒ ടി ടി റിലീസായാണ് എത്തുക. കഴിഞ്ഞ മാസം ഒടിടി റിലീസ് ആയി എത്തിയ ജോജുവിന്റെ മധുരം എന്ന ചിത്രം വളരെ മികച്ച പ്രേക്ഷക പ്രതികരണമാണ് നേടിയത്. ഓൺലൈൻ പ്ലാറ്റ്‌ഫോമായ സോണി ലൈവിലൂടെ ആയിരുന്നു മധുരം റീലീസ് ചെയ്തത്. ഫ്രീഡം ഫൈറ്റും റിലീസ് ചെയ്യുന്നത് ഇതേ പ്ലാറ്റ്ഫോമിലൂടെയാണ്. റിപ്പബ്ലിക് ഡേ പ്രമാണിച്ചു ഈ ചിത്രത്തിന്റെ ട്രൈലെർ സോണി ലൈവ് ടീം ഇപ്പോൾ റിലീസ് ചെയ്തിട്ടുണ്ട്. ഒട്ടേറെ പ്രശസ്ത താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രം ഒരു ആന്തോളജി ചിത്രമായാണ് ഒരുക്കിയിരിക്കുന്നത്.

ജോജു ജോർജിനെ കൂടാതെ രോഹിണി, രജിഷ വിജയൻ, ശ്രിന്ദ, കബനി, ജിയോ ബേബി, ഉണ്ണി ലാലു, സിദ്ധാർഥ് ശിവ എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് കുഞ്ഞില മാസിലാമണി, ജിയോ ബേബി, അഖിൽ അനിൽ കുമാർ, ജിതിൻ ഐസക് തോമസ്, ഫ്രാൻസിസ് ലൂയിസ് എന്നിവരാണ് .

ചിത്രത്തിന്റെ നിർമ്മാണം നിർവഹിച്ചിരിക്കുന്നത് ജോമോൻ ജേക്കബ്, ഡിജോ അഗസ്റ്റിൻ, സജിൻ എസ് രാജ്, വിഷ്ണു രാജൻ എന്നിവർ ചേർന്നാണ്. സാലു കെ തോമസ്, നിഖിൽ എസ് പ്രവീൺ, ഹിമൽ മോഹൻ എന്നിവരാണ് ഈ ചിത്രത്തിന് ക്യാമറ ചലിപ്പിച്ചത്. എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ഫ്രാൻസിസ് ലൂയിസ്, കുഞ്ഞില മാസിലാമണി, മുഹ്‌സിൻ പി എം, രോഹിത് വി എസ് വാരിയത്, അപ്പു തരേക് എന്നിവർ ആണ് . ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് രാഹുൽ രാജ്, മാത്യൂസ് പുളിക്കൻ, ബേസിൽ സി ജെ, മാത്തൻ, അർജുൻ വിജയ് എന്നിവർ ഒന്നിച്ചാണ്.

ഇനി അവര് എന്ത് വിച്ചറിച്ചാലും എനിക്കൊരു മൈ.. മാങ്ങ തൊലിയുമില്ല… ഗംഭീര അഭിനയവുമായി രജീഷ വിജയൻ.! ഫ്രീഡം ഫൈറ്റർ ട്രൈലർ… Read More »

ദുൽഖർ സൽമാനും കാജൽ അഗർവാളും ഒന്നുകിന്ന ഹേ സിനാമികയിലെ മനോഹര ഗാനം…

യൂത്ത് ഐക്കൺ ദുൽഖർ സൽമാൻ പ്രധാന വേഷത്തെ അവതരിപ്പിക്കുന്ന ഏറ്റവും പുതിയ തമിഴ് ചിത്രമാണ് ഹേ സിനാമിക. പ്രശസ്ത ഡാൻസ് കൊറിയോഗ്രഫർ ആയ ബ്രിന്ദ മാസ്റ്റർ ആദ്യമായി സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മദൻ കർക്കി ആണ്. അടുത്ത മാസം ഫെബ്രുവരി 25 നു ആണ് ഹേ സിനാമിക തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തുക . ഈ ചിത്രത്തിന്റെ പോസ്റ്ററുകളും ഒപ്പം ദുൽഖർ ആലപിച്ച ചിത്രത്തിലെ ഒരു ഗാനവും ഇതിനോടകം സൂപ്പർ ഹിറ്റുകളായി മാറിയവ ആണ്.

ദുൽഖർ പാടിയ ഗാനം റിലീസ് ചെയ്തത് തമിഴിലെ യുവ താരം ശിവകാർത്തികേയനും മോളിവുഡിലെ സൂപ്പർ താരം പൃഥ്വിരാജ് സുകുമാരനും ചേർന്നാണ് . ഈ ചിത്രത്തിന് തിരക്കഥ രചിച്ച മദൻ കർക്കി തന്നെയാണ് ദുൽഖർ ആലപിച്ച അച്ചമില്ലൈ എന്ന ആ ഗാനം രചിച്ചിരിക്കുന്നത്. ഈ ചിത്രത്തിന് വേണ്ടി സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഗോവിന്ദ് വസന്ത ആണ് .


ഇപ്പോഴിതാ ഈ ചിത്രത്തിലെ തോഴി എന്ന മറ്റൊരു ഗാനം കൂടി പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുകയാണ്. ഈ ഗാനം റിലീസ് ചെയ്യുന്നത് ജനുവരി ഇരുപത്തിയേഴിനു ആണ്. ദുൽഖർ, കാജൽ അഗർവാൾ എന്നിവർ എത്തുന്ന ഈ ഗാനത്തിന്റെ ടീസർ പുറത്തിറങ്ങി. ഈ ഗാനത്തിനും വരികൾ രചിച്ചിരിക്കുന്നത് മദൻ കർക്കി തന്നെയാണ്. ജിയോ സ്റ്റുഡിയോയും ഗ്ലോബൽ വൺ സ്റ്റുഡിയോയും ചേർന്നാണ് ഒരു റൊമാന്റിക് കോമഡി ചിത്രമായി ഒരുക്കിയ ഹേ സിനാമിക നിർമ്മിച്ചിരിക്കുന്നത്. കാജൽ അഗർവാളിനെ കൂടാതെ അദിതി റാവും ചിത്രത്തിലെ മറ്റൊരു നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ശ്യാം പ്രസാദും ഒരു പ്രധാന വേഷം ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നുണ്ട്. ദുൽഖറിന്റെ മുപ്പത്തിമൂന്നാമതു ചിത്രമാണ് ഹേ സിനാമിക. പ്രീത ജയരാമനാണ് ചിത്രത്തിന് വേണ്ടി ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. രാധ ശ്രീധറാണ് എഡിറ്റർ.

ദുൽഖർ സൽമാനും കാജൽ അഗർവാളും ഒന്നുകിന്ന ഹേ സിനാമികയിലെ മനോഹര ഗാനം… Read More »

Scroll to Top